സൗദി വത്ക്കരണം 30 ശതമാനം കടകൾ അടപ്പിച്ചു; ബിസിനസ് മേഖലയെ ബാധിക്കില്ല
സൗദിവത്ക്കരണ പരിശോധനകൾ നടക്കുന്നത് മൂലം നിരവധി ബിനാമി ബിസിനസുകൾക്കും അന്ത്യമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ സൗദിവത്ക്കരണം നിർബന്ധമായ മേഖലകളിലെ ബിനാമികളായ 30 ശതമാനം കടകളാണു പൂട്ടേണ്ടി വന്നത്.
അതേ സമയം കടകൾ അടച്ചത് ബിസിനസ് മേഖലയെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും ഇത് വഴി സൗദികൾക്ക് അവരുടെ സ്വന്തം ഷോപ്പുകൾ നടത്തുന്നതിനുള്ള അവസരം ഒരുങ്ങുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
സൗദിവത്ക്കരണ പരിശോധനകൾ വിപണിയിലെ 70 ശതമാനം ബിനാമികളെയും ഇല്ലാതാക്കുമെന്നാണു മാർക്കറ്റ് അവലോകകരുടെ കണക്ക് കൂട്ടൽ.
അതേ സമയം നിരവധി കടകൾ അടച്ചത് മൂലം പ്രസ്തുത മേഖലകൾ ഏറ്റെടുക്കാൻ പ്രാപ്തരായ സൗദി യുവാക്കൾ ലഭ്യമാകാത്തത് ഒരു പ്രശ്നമാണെന്നും യുവാക്കളെ പരിശീലിപ്പിച്ച് എടുക്കേണ്ടതുണ്ടെന്നും സൗദി ചേംബർ ഓഫ് കൊമേഴ്സ് കൊമേഴ്സ്യൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ വാസിഫ് കബ് ലി അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa