വൈവിദ്ധ്യമാർന്ന പരിപാടികളോടെ പ്രവാസി “നിപുണ എക്സ്പോ 2019” സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാവിഭാഗം, ദമ്മാം നടത്തിയ ‘നിപുണ എക്സ്പോ 2019’ വേറിട്ട പരിപാടി കൊണ്ട് ശ്രദ്ധേയമായി.
സ്ത്രീകളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് നാരീശക്തി അവാർഡ് ജേതാവ് ശ്രീമതി മഞ്ജു മണിക്കുട്ടൻ ആയിരുന്നു.
ആർട്ട് & ക്രാഫ്റ്റ് വർക്കുകൾ, ഡിസൈനിങ്, കൃഷി തുടങ്ങിയവയുടെ എക്സിബിഷൻ ഉണ്ടായിരുന്നു. മഞ്ജു മണിക്കുട്ടനെ ആദരിക്കുന്ന ഈ ചടങ്ങിൽ തർഹീൽ അനുഭവങ്ങളെക്കുറിച്ച് അവർ സദസ്സുമായി പങ്കു വച്ചു. സ്ത്രീകളോടുള്ള മനോഭാവത്തിൽമാറ്റം ഉണ്ടാവാതെ, പുരുഷനെ ശത്രുപക്ഷത്ത് നിർത്തുന്ന പ്രവണതയ്ക്ക് അറുതി വരുത്താതെ, സ്ത്രീകളുടെ കഴിവുകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കാതെ പൂർണമായ സാമൂഹിക മാറ്റം സാധ്യമല്ലെന്ന് വനിതാ ദിന സന്ദേശം നൽകിക്കൊണ്ട് സുനില സലീം അഭിപ്രായപ്പെട്ടു.
അനീസ മെഹബൂബ് സ്വാഗതം പറഞ്ഞു. ഡോക്ടർ സിന്ധു ബിനു ,തസ്നീം സുനീർ, ഷബ്ന അസീസ് ,ഖദീജ ഹബീബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാനിഷ ഹാരിസ്, ഷബ്ന സലിം ബാബു , ശോഭി ഷാജു, ബുഷ്റ ശരീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഷജ്ല ജോഷി നന്ദി പറഞ്ഞു. പങ്കെടുത്ത കലാകാരികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കൊച്ചുമോൾ കൊട്ടാരക്കര, ഡോക്ടർ അമിത എന്നിവർ വിതരണം ചെയ്തു. അസ്ന ജോഷി ഫോട്ടോഗ്രാഫറും അൻസീന ഹമദാനി അവതാരകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa