ജഹ്റ ഹോസ്പിറ്റലിൽ കാലാവധി കഴിഞ്ഞ മരുന്നുകളുണ്ടെന്ന പ്രചാരണം തെറ്റ്
കുവൈത്ത് സിറ്റി: ജഹ്റ ഹോസ്പിറ്റലിൽ കാലാവധി കഴിഞ്ഞ മരുന്നുകളുണ്ടെന്ന തരത്തിലുള്ള സോഷ്യൽ മീഡിയകളിലെ പ്രചാരണം അധികൃതർ തള്ളിക്കളഞ്ഞു.
സോഷ്യൽ മീഡിയകളിലെ പ്രചാരണത്തോടൊപ്പം ചേർത്ത ചിത്രത്തിലെ മരുന്ന് ഈ വർഷം ജൂണിൽ എക്സ്പയർ ആകുന്നതാണെന്നും അത് കൊണ്ട് തന്നെ ഇനിയും 3 മാസം കാലാവധിയുള്ളതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
രാജ്യത്തിൻ്റെ ആരോഗ്യ സംവിധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണു അധികൃതർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa