റിയാദിൽ 86 ബില്ല്യൻ റിയാലിൻ്റെ 4 വിനോദ പദ്ധതികൾ രാജാവ് ഉദ്ഘാടനം ചെയ്തു
റിയാദിൽ 23 ബില്ല്യൻ ഡോളറിൻ്റെ (86 ബില്ല്യൻ റിയാൽ) 4 വിനോദ പദ്ധതികൾ ഇന്ന് സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
കിംഗ് സല്മാൻ പാർക്ക്, റിയാദ് ഗ്രീൻ, സ്പോർട്സ് ട്രാക്ക്, റിയാദ് ആർട്ട് എന്നിവയാണു പദ്ധതിയിലുള്ളത്.
സ്വദേശികൾക്കും വിദേശികൾക്കും 50 ബില്ല്യൻ റിയാലിൻ്റെ നിക്ഷേപാവസരമാണു ഈ പദ്ധതികൾ വഴി സാധ്യമാകുക. സ്വദേശികൾക്ക് പുതിയ 70,000 തൊഴിലവസരങ്ങളും ഇത് വഴി ലഭിക്കും.
കിംഗ് സല്മാൻ പാർക്ക് പദ്ധതി വഴി റിയാദ് കൂടുതൽ ഹരിതാഭമാക്കുകയാണു ലക്ഷ്യം. 75 ലക്ഷത്തിലധികം വൃക്ഷങ്ങൾ പാർക്കിൽ നടാനാണു പദ്ധതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa