ബഷർ അസദുമായി അടുത്ത ബന്ധമുള്ള സിറിയൻ ബിസിനസുകാരൻ കുവൈത്തിൽ അറസ്റ്റിൽ
സിറിയൻ പ്രസിഡൻ്റ് ബഷർ അസദുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന പ്രമുഖ സിറിയൻ ബിസിനസുകാരൻ കുവൈത്തിൽ അറസ്റ്റിലായതായി അദ്ദേഹത്തിൻ്റെ വക്കീൽ അറിയിച്ചു.
മാസിൻ അൽ തറാസി എന്ന ബിസിനസുകാരനാണു തൻ്റെ ഓഫീസിൽ വെച്ച് അറസ്റ്റിലാാത്. അറസ്റ്റിലായതിൻ്റെ കാരണം അറിയില്ലെന്ന് വക്കീൽ പറഞ്ഞു.
കള്ളപ്പണം വെളുപ്പിച്ചതും അനുമതിയില്ലാതെ പ്രസിദ്ധീകരണം നടത്തിയതുമാണു അറസ്റ്റിനു കാരണമെന്നാണു അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ ഔദ്യോഗിക വൃത്തങ്ങൾ ഇത് വരെ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
സിറിയൻ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യൂറോപ്യൻ യൂണിയൻ ബ്ളാക്ക് ലിസിറ്റിൽ പെടുത്തിയ ആളാണു മാസിൻ തറാസി. അഹംദ് ജറല്ലാഹ് എന്ന പ്രമുഖ കുവൈത്തി ബിസിനസുകാരനുമായി ചേർന്ന് കുവൈത്തിൽ പരസ്യ-പ്രസിദ്ധീകരണ കംബനികൾ നടത്തുകയാണു തറാസി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa