Sunday, September 22, 2024
Top StoriesU A E

യു എ ഇയിൽ രണ്ട് വനിതാ ജഡ്ജുമാരെ നിയമിച്ച് പ്രസിഡൻ്റിൻ്റെ ഉത്തരവ്

ഫെഡറൽ ജ്യുഡീഷറിയിൽ രണ്ട് വനിതാ ജഡ്ജുമാരെ നിയമിച്ച് യു എ ഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിറക്കി.

ഖദീജ ഖമീസ് ഖലീഫ അൽ മലാസ്, സലാമ റാഷിദ് സാലിം അൽ കെത്ബി എന്നീ വനിതകളെയാണു പുതിയ ജഡ്ജുമാരായി നിയമിച്ചത്.

യു എ ഇയുടെ ഫെഡറൽ ലെവലിലുള്ള ആദ്യത്തെ വനിതാ ജഡ്ജുമാരായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണു ഇരുവരുടെയും നിയമനം.

രാജ്യത്തിൻ്റെ വനിതാ ശാക്തീകരണത്തിലുള്ള പ്രത്യേക താത്പര്യമായാണു ഇത് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്