കുവൈത്തിൽ വിമാന നിരക്ക് വർധിപ്പിക്കാനുള്ള നിർദ്ദേശം മരവിപ്പിക്കാൻ ഉത്തരവ്
കുവൈത്ത് സിറ്റി: ഏപ്രിൽ ഒന്ന് മുതൽ കുവൈത്തില്‍ വിമാന നിരക്കിൽ അധിക ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ദേശം മരവിപ്പിക്കാന്‍ ഉത്തരവ്. ടിക്കറ്റിനൊപ്പം എട്ട് കുവൈത്ത് ദിനാർ കൂടി വാങ്ങണമെന്ന നിർദ്ദേശം വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാനാണ് മരവിപ്പിക്കാൻ ഉത്തരവിട്ടത്.
ഏപ്രിൽ ഒന്നിന് ശേഷം കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് സർവ്വീസ് ചാർജ് ഈടാക്കണമെന്ന് വിമാന കമ്പനികൾക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. എയർ പോർട്ട് പാസഞ്ചർ സർവ്വീസ് ചാർജ് എന്ന പേരിൽ 8 ദീനാർ ഈടാക്കാനായിരുന്നു തീരുമാനം.
അതേ സമയം സിവിൽ ഏവിയേഷൻ നിര്‍ദേശം മരവിപ്പിക്കുന്നത് വഴി പ്രതീക്ഷിച്ചിരുന്ന 60 മില്യന്‍ ദിനാറിന്റെ അധികവരുമാനമാണു ഖജനാവിനു നഷ്ടമാകുക. ഏതായാലും നിർദ്ദേശം മരവിപ്പിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa