തുർക്കിയിൽ ഭൂകമ്പം
തുർക്കിയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായങ്ങളുണ്ടായതായി റിപ്പോർട്ടില്ല.
ഡെനിസ്ലി പ്രവിശ്യയിലെ ആസിപായാം ടൗണിലായിരുന്നു ഭൂ ചലനമുണ്ടായത്. ഭൂകമ്പം സമീപ പ്രദേശങ്ങളെയും ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മണ്ണു കൊണ്ട് നിർമ്മിച്ച ചില വീടുകൾ ഭൂചലനത്തിൽ തകർന്നതായി പറഞ്ഞ ഡെനിസ്ളി ഡെപ്യൂട്ടി ഗവർണ്ണർ ആർക്കും പരിക്കേറ്റില്ലെന്ന് അറിയിച്ചു. അതേ സമയം പേടിച്ച് ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.
തുർക്കിയിൽ 1999 ലുണ്ടായ റിക്റ്റർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 17000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa