Sunday, April 20, 2025
DammamFootball

സ്‌പോർട്ടീവോ എഫ്‌സി വൺ ഡേ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

ദമ്മാം: സ്‌പോർട്ടീവോ എഫ്സി ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സിഹാത്ത് അൽ ദന സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. മാർച്ച് 21 രാത്രി 10 മണി മുതൽ മാർച്ച് 22 പുലർച്ചവരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ പന്ത്രണ്ട് ടീമുകൾ അണിനിരക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

മേഖലയിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആവേശപൂർവമായിരിക്കുമെന്ന് ടൂർണമെന്റ് കൺവീനർ റഷാദ് കണ്ണൂർ പ്രത്യാശ പ്രകടിപ്പിച്ചു. ടൂർണമെന്റ് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ പുതിയ പരിപാടികൾ ആവിഷ്കരിക്കുമെന്ന് സ്‌പോർട്ടീവോ പ്രസിഡന്റ് ബിനാൻ ബഷീർ അറിയിച്ചു.

1234.jpg

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa