ഖത്തറിൽ 10 ലക്ഷം മരങ്ങൾ നടാനുള്ള പദ്ധതിക്ക് തുടക്കമായി
ദോഹ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ സുസ്ഥിരമായ പരിസ്ഥിതി ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി 10 ലക്ഷം മരങ്ങൾ നടാനുള്ള പദ്ധതിക്ക് ഖത്തറിൽ തുടക്കമായി.
ഖത്തർ ഇൻ്റർനാഷണൽ അഗ്രി കൾച്ചറൽ ഫെസ്റ്റിവലിലാണു പദ്ധതി ഉദ്ഘാടനം നടന്നത്. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ശുദ്ധീകരിച്ച മലിന ജലം പാഴാക്കാതെ വിനിയോഗിക്കാൻ 10 ലക്ഷം മരങ്ങൾ നടുന്നതിലൂടെ സാധ്യമാകും. അന്തരീക്ഷ മലിനീകരണ തോത് വലിയ തോതിൽ കുറക്കാനും ഇത് വഴി സാധ്യമാകും.
കാർഷിക മേഖലക്കും പ്രദേശിക തലത്തിലുള്ള വിവിധ തലങ്ങളിലുള്ള ഉത്പാദന പ്രക്രിയകൾക്കും അധികൃതർ പ്രത്യേക പ്രോത്സാഹനമാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa