Friday, May 17, 2024
Dammam

നവയുഗം സി.കെ ചന്ദ്രപ്പൻ അനുസ്മരണയോഗങ്ങളും, മഞ്ജു മണിക്കുട്ടന് അനുമോദനചടങ്ങും സംഘടിപ്പിയ്ക്കുന്നു.

കോബാർ/അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദിയുടെ അൽഹസ്സ ഹഫൂഫ്, മുബാറസ്, കോബാർ, തുഗ്‌ബ മേഖല കമ്മിറ്റികൾ, അന്തരിച്ച സി.പി.ഐ നേതാവ് സഖാവ് സി.കെ ചന്ദ്രപ്പന്റെ അനുസ്മരണചടങ്ങുകൾ, അൽഹസ്സയിലും കോബാറിലുമായി, 22 മാർച്ച് 2019 വെള്ളിയാഴ്ച സംഘടിപ്പിയ്ക്കുന്നു.

അൽഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിയ്ക്കുന്ന സഖാവ് സി.കെ ചന്ദ്രപ്പൻ അനുസ്മരണചടങ്ങിൽ വെച്ച്, കേന്ദ്രസർക്കാരിന്റെ 2018-ലെ “നാരി ശക്തി” പുരസ്കാരത്തിന് അർഹയായ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറും സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ സ.മഞ്ജു മണിക്കുട്ടന് സ്വീകരണവും, ആദരവും നൽകുന്നു.

കോബാർ, തുഗ്‌ബ മേഖല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിയ്ക്കുന്ന സഖാവ് സി.കെ ചന്ദ്രപ്പൻ അനുസ്മരണയോഗവും, പൊതുസമ്മേളനവും, വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കോബാർ റഫ ആഡിറ്റോറിയത്തിൽ അരങ്ങേറും.

നവയുഗം നേതാക്കളും, പ്രവർത്തകരും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹികസാംസ്ക്കാരിക മേഖലയിലെ പ്രമുഖരും, പ്രവാസി കുടുംബങ്ങളും ഈ രണ്ട് പരിപാടികളിലും പങ്കെടുക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa