Thursday, May 2, 2024
വഴികാട്ടി

സൗദി വിസിറ്റ് വിസ ഇൻഷൂറൻസ് തുക അടച്ച ഉടനെ പുതുക്കാൻ ചെയ്യേണ്ടത്

സൗദിയിൽ വിസിറ്റിംഗ് വിസ പുതുക്കുന്നതിനു ആശ്രിതർക്ക് ഇൻഷൂറൻസ് നിർബന്ധമാക്കിയതോടെ ഇൻഷൂറൻസ് തുക അടക്കാൻ പല പ്രവാസികളും പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പലരും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇൻജാസ് വഴി ഇൻഷൂറൻസ് തുക അടച്ചിട്ടും അബ്ഷിറിൽ അപ്ഡേഷൻ ആകാത്തതിനാൽ വിസ പുതുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

അതേ സമയം ഇൻജാസിനു പകരം അറേബ്യൻ ഷീൽഡ് ഇൻഷൂറൻസ് കംബനിയുടെ https://sme.der3.com/VisitVisa/VisitVisaInsurance എന്ന പോർട്ടൽ വഴി ഇൻഷൂറൻസ് തുക അടച്ച ഉടൻ വിസ പുതുക്കാൻ സാധിച്ചതായി അനുഭവസ്ഥർ പറയുന്നു.

ഇന്ത്യയിലെ സൗദി എംബസിയിൽ നിന്ന് പാസ്പോർട്ടിൽ വിസ സ്റ്റാംബ് ചെയ്യുംബോൾ രേഖപ്പെടുത്തുന്ന വിസ നംബറും, സൗദിയിലെത്തുംബോൾ പാസ്പോർട്ടിൽ രേഖപ്പെടുത്തുന്ന (അബ്ഷിറിൽ നോക്കിയാൽ കാണാൻ സാധിക്കുന്ന) ബോഡർ നംബറും പാസ്പോർട്ട് നംബറും ഒ ടി പി മെസ്സേജ് ലഭിക്കാൻ യഥാർത്ഥ മൊബൈൽ നംബറും വിസ എക്സ്പയറി ഡേറ്റും എല്ലാം ഇൻഷൂറൻസിനു അപേക്ഷിക്കും മുംബേ കരുതുക. ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ, സദ്ദാദോ ഉപയോഗിച്ചോ പണം അടക്കാൻ സാധിക്കും.

പണം അടച്ച ഉടൻ തന്നെ അബ്ഷിറിൽ അത് അപ്ഡേറ്റ് ആകുന്നുണ്ടെന്നും ആ സമയം തന്നെ വിസിറ്റ് വിസ പുതുക്കാൻ സാധിച്ചെന്നും അനുഭവസ്ഥർ പറഞ്ഞു. അതേസമയം കാലാവധി കഴിഞ്ഞ ഇഖാമയുള്ള ചിലരും ഇന്ന് ആശ്രിതരുടെ സന്ദർശന വിസ പുതുക്കിയാതായി പറഞ്ഞു. ഒരാൾക്ക് 41 റിയാലും 27 ഹലാലയുമാണു നോർമലായി ഇൻഷൂറൻസ് തുക അടക്കേണ്ടത്. അതേ സമയം ആശ്രിതരുടെ പ്രായത്തിനനുസരിച്ച് ഇൻഷൂറൻസ് തുകയിൽ ചെറിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട് .

ഇൻജാസ് വഴി പണമടച്ചിട്ടും അപ്ഡേഷൻ കാണാത്തതിനാൽ പലരും സർവീസ് സെൻ്ററുകളിൽ പോയി ചെറിയ സർവീസ് ചാർജ്ജ് നൽകി വിസിറ്റ് വിസ പുതുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്