തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്ത് വഴി പോകുന്ന ട്രാൻസിറ്റ് പാസഞ്ചേഴ്സിനു വിലക്കെന്ന വാർത്ത വ്യാജം

ചില രാജ്യക്കാർക്ക് കുവൈത്ത് എയർവേസിൽ കുവൈത്ത് എയർപോർട്ട് വഴി കടന്ന് പോകുന്നതിനു വിലക്കുള്ളതായി വന്ന വാർത്ത കുവൈത്ത് എയർവേസ് നിഷേധിച്ചു.

കുവൈത്ത് എയർവേസ് ചെയർമാനെ ഉദ്ധരിച്ച് 9 രാജ്യക്കാർക്ക് കുവൈത്ത് എയർവേസ് വഴി കുവൈത്ത് എയർപോർട്ടിലൂടെ കടന്ന് പോകുന്നതിനു വിലക്കേർപ്പെടുത്തുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണം തീർത്തും തെറ്റാണെന്നും അത്തരത്തിലൊരു പ്രസ്താവന കംബനി നടത്തിയിട്ടില്ലെന്നുമാണു കുവൈത്ത് എയർവേസ് ട്വിറ്ററിലൂടെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്