കുവൈത്തിൽ രോഗികൾ ആശുപത്രി ബെഡ് ഒഴിയാൻ കാത്തിരിക്കുന്നുവെന്ന പ്രചരണം തെറ്റ്
രോഗികൾ ആശുപത്രി ബെഡ് ഒഴിയാൻ ആറു മാസങ്ങൾ വരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന തരത്തിലുള്ള പ്രചരണത്തെ അൽ സബാഹ് ആശുപത്രി വൃത്തങ്ങൾ നിഷേധിച്ചു.
ഇത്തരത്തിൽ തെറ്റായ വീഡിയോ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഏത് തരത്തിലുള്ള പരാതികൾ കേൾക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും ആശുപത്രിയുടെ കവാടങ്ങൾ തുറന്നിട്ടിരിക്കുകയാണെന്നും അൽ സബാഹ് ആശുപത്രി അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
