സൗദി സന്ദർശന വിസ സ്റ്റാമ്പിങ് നിർത്തിയിട്ടില്ല
സൗദിയിലേക്കുള്ള സന്ദർശന വിസ സ്റ്റാമ്പിങ് നിർത്തലാക്കിയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി കോൺസുലേറ്റുമായി ബന്ധമുള്ള ട്രാവൽ ഏജൻ്റുമാർ അറിയിച്ചു.
സീസൺ ആയതിനാൽ അപേക്ഷകൾ വർധിച്ചത് കാരണം സൗദി കോൺസുലേറ്റിലെ പാസ്പോർട്ടിൽ പതിക്കുന്ന വിസ സ്റ്റിക്കർ തീർന്നതാണു കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാംബിംഗ് ചെയ്യാതിരിക്കാനുള്ള പ്രധാന കാരണം.
അതോടൊപ്പം സീസൺ തിരക്ക് കുറക്കാൻ ഒരു ട്രാവൽ ഏജൻ്റിനു ഒരു ദിവസം നിശ്ചിത എണ്ണം പാസ്പോർട്ട് മാത്രമെ സമർപ്പിക്കാവൂ എന്ന നിയമം വന്നതിനാൽ കൂടുതൽ പാസ്പോർട്ടുകളുള്ള ട്രാവൽ ഏജൻ്റുമാരുടെ സ്റ്റാംബിംഗ് നടപടികൾക്ക് സ്വാഭാവികമായുണ്ടാകുന്ന രണ്ട് മൂന്ന് ദിവസത്തെ ചെറിയ കാല താമസവും കൂടി കൂട്ടത്തിൽ സംഭവിച്ചിട്ടുണ്ട്.
അതേ സമയം, തീർന്ന് പോയ വിസ സ്റ്റിക്കറുകൾ സൗദി കോൺസുലേറ്റിൽ വീണ്ടും എത്തിയിട്ടുണ്ടെന്ന് അറിയാൻ സാധിച്ചതായി ട്രാവൽ ഏജൻ്റുമാർ പറഞ്ഞു
വിസ സ്റ്റാംബിംഗ് താത്ക്കാലികമായി നിലച്ച് പോയത് പല പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിയിരുന്നു. സ്കൂളുകൾ പരീക്ഷകൾ അവസാനിച്ച് മാർച്ച് അവസാനത്തോടെ പൂട്ടുന്നതിനാൽ ഏപ്രിൽ മുതൽ സൗദിയിലേക്കടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് നിരവധി പ്രവാസി കുടുംബങ്ങളാണു സന്ദർശക വിസക്ക് പോകാനായി ഒരുങ്ങിയിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa