തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ദുബൈയിൽ ട്രാഫിക് പിഴകൾ പൂര്‍ണമായി ഒഴിവാക്കാന്‍ അവസരം

ദുബൈ: ദുബൈ പൊലീസിന്റെ നിബന്ധനകൾ പാലിക്കുന്നവര്‍ക്ക് ട്രാഫിക് ഫൈനിൽ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കാൻ അവസരമൊരുങ്ങുന്നു. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണു ട്രാഫിക് ഫൈനുകള്‍ക്ക് ദുബൈ പൊലീസ് ഇളവ് പ്രഖ്യാപിച്ചത്.

ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ മൂന്ന് മാസം പുതിയ ട്രാഫിക് നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. ആറ് മാസം നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് 50 ശതമാനം ഇളവും ഒന്‍പത് മാസം പൂര്‍ത്തിയാക്കിയവർക്ക് 75 ശതമാനം ഇളവും ഒരു വര്‍ഷം മുശുവനായി നിയമ ലംഘനം നടത്താത്തവർക്ക് ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കുന്നതാണു വ്യവസ്ഥ.

ഫെബ്രുവരി ആറ് മുതലാണ് ഈ ആനുകൂല്യത്തിനുള്ള കാലാവധി കണക്കാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്