തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനു മുന്നേറ്റം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനു 29 ആം സ്ഥാനം. യു എനിൻ്റെ വേൾഡ് ഹാപിനസ് റിപ്പോർട്ടിലാണു ഖത്തർ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ മുന്നേറിയത്.

നേരത്തെയുണ്ടായിരുന്ന 32 ആം സ്ഥാനത്ത് നിന്നാണു ഇപ്പോൾ 29 ആം സ്ഥാനത്തെത്തി നിൽക്കുന്നത്. മിഡിൽ ഈസ്റ്റ് ആൻ്റ് നോർത്ത് ആഫ്രിക്കൻ മേഖലയിലെ നാലാം സ്ഥാനം ഖത്തറിനുള്ളതാണു.

ഏറ്റവും സന്തുഷ്ടിയുള്ള രാജ്യം ഫിൻലൻ്റാണു. പിറകെ ഡെന്മാർക്കും നോർവെയും ഐസ് ലാൻ്റും, നെതർലാൻ്റും സ്വിറ്റ്സർലാൻ്റും ഇടം പിടിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്