കുവൈത്തിലെ പ്രവാസികളെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ ഉടൻ
കുവൈത്തിലെ പ്രവാസികളെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് ഏതാനും പ്രധാന തീരുമാനങ്ങൾ ഉടൻ അറിയിക്കുമെന്ന് മാൻ പവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് മൂസ അറിയിച്ചിരുന്നു.
തൊഴിൽ വിപണിയിലെ വിദേശികളുടെ പരമാവധി പ്രായമായിരിക്കും തീരുമാനങ്ങളിലൊന്ന്. വിദേശികളുടെ പ്രായ പരിധി അറുപതോ അറുപത്തഞ്ചോ ആയി നിർണ്ണയിക്കണമെന്ന് ചർച്ചകൾ നടക്കുന്നുണ്ട്.
അതേ സമയം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ മാറ്റം സംബന്ധിച്ചായിരിക്കും സുപ്രധാന തീരുമാനം ഉണ്ടായിരിക്കുക എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
