നവയുഗം അൽഹസയില്‍ സി.കെ ചന്ദ്രപ്പൻ അനുസ്മരണവും, നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് സ്വീകരണ സമ്മേളനവും നടത്തി.
അല്‍ഹസ്സ: നവയുഗം സാംസ്ക്കാരികവേദിയുടെ അൽഹസയിലെ ഹഫൂഫ്, മുബാരാസ് മേഖല കമ്മിറ്റികള്‍ സംയുക്തമായി, സഖാവ് സി.കെ ചന്ദ്രപ്പൻ അനുസ്മരണയോഗവും, നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് സ്വീകരണ സമ്മേളനവും നടത്തി.
നവയുഗം ഹഫൂഫ് മേഖല അക്ടിങ്ങ് പ്രസിഡന്റ് രതീഷ് രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം. ഉത്‌ഘാടനം ചെയ്തു.
കേരളം ഏറെ ബഹുമാനിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും, സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും, മികച്ച പാര്ല്മെന്റേറിയനും, വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ ഏഴാം ചരമവാര്ഷിംകം പ്രമാണിച്ച്, നവയുഗം കേന്ദ്രഎക്സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന നേതാവുമായ ഉണ്ണി പൂചെടിയല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വ്യക്തിജീവിതത്തിലും, പൊതുപ്രവര്ത്തനത്തിലും, മാന്യതയും, മൂല്യങ്ങളും ഉയര്ത്തി പ്പിടിച്ചിരുന്ന ഒരു തലമുറയുടെ കാവല്ഭടന്മാരില്‍ ഒരാളായിരുന്നു സഖാവ്:സി.കെ.ചന്ദ്രപ്പന്‍ എന്ന് അനുസ്മരണപ്രഭാഷണത്തിൽ ഉണ്ണി പൂച്ചെടിയിൽ അനുസ്മരിച്ചു. സൗമ്യതയും അന്തസ്സുമുറ്റതുമായ പെരുമാറ്റവും, അഭിപ്രായങ്ങൾ വ്യക്തതയോടും, വെട്ടിത്തുറന്നു പറയുന്ന ശീലവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. വര്ത്തതമാനകാല രാഷ്ട്രീയ രംഗത്ത് മൂല്യച്യുതി കൈവിടാത്ത പൊതുപ്രവർത്തനത്തിലൂടെ, മറ്റുള്ളവർക്ക് അനുകരിയ്ക്കാൻ പ്രയാസമായ ധീരമായ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാര്ലരമെന്റേറിയനായി അറിയപ്പെട്ട അദ്ദേഹം, വരും തലമുറക്ക് മാതൃകയാകേണ്ട വ്യക്തിത്വത്തിനുമയായിരുന്നുവെന്നും അനുസ്മരിച്ചു.
“നാരീശക്തി”പുരസ്‌ക്കാരം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിയ്ക്കാനായി നവയുഗം സംഘടിപ്പിച്ച അനുമോദനയോഗം, അൽഹസയിലെ സാമൂഹിക, ജീവകാരുണ്യമേഖലയിൽ ഉള്ള പ്രമുഖരുടെ സംഗമമായി.
നവയുഗം കേന്ദ്രകമ്മിറ്റിയേയും, അല്‍ഹസ്സ മേഖലയിലെ വിവിധ യൂണിറ്റുകളെ, പ്രതിനിധീകരിച്ച്, ഇ.എസ്.റഹീം, അബ്ദുൽ കലാം, മണി മാർത്താണ്ഡം, മുഹമദ് അലി, അഖിൽ, അനിൽ കുറ്റിച്ചൽ, സുനന്ദ് മലയടി, ബിനു മലയടി, അമീർ, സമീർ, നാസർക്കൊല്ലം, ദേവിക രതീഷ്, ഷിബു പട്ടം, ഷിബു താഹിർ, സുരേഷ്, രഘു, ബദർ കുളത്തപ്പുഴ’ എന്നിവർ മഞ്ജു മണിക്കുട്ടനെ ആദരിച്ചു. പത്മനാഭൻ മണിക്കുട്ടന് ജീവകാരുണ്യ പ്രവർത്തനത്തിനള്ള സാക്ഷ്യപത്രം ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദും കൈമാറി.
ജീവകാരുണ്യ പ്രവർത്തകരായ ജലാൽ മടത്തറ, വിക്രമൻ, മണിമാർ ത്താണ്ഡം തുടങ്ങിയവർ അനുമോദനപ്രസംഗം നടത്തി. തനിയ്ക്ക് പ്രവാസലോകം നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞു കൊണ്ട് മഞ്ജു മണിക്കുട്ടൻ മറുപടിപ്രസംഗം നടത്തി.
ചടങ്ങിന് നവയുഗം ഹഫൂഫ് മേഖല സെക്രട്ടറി, ഇ.എസ്.റഹീം സ്വാഗതവും, മസറോയിയ യൂണിറ്റ് വൈസ് പ്രസിഡന്റ് അബുൽ കലാം നന്ദിയും പ്രകാശിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa