Saturday, April 19, 2025
Top StoriesU A E

മൂടൽ മഞ്ഞ്; ദുബായ് എയർപോർട്ടിൽ വ്യോമഗതാഗതം തടസ്സപ്പെട്ടു.

ദുബായ്: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ദുബായ് വിമാനത്താവളത്തില്‍ വ്യോമഗതാഗതം താറുമാറായി. വിമാനത്താവളത്തിലെ റണ്‍വേയില്‍ കനത്ത മഞ്ഞുകാരണം രാവിലെ പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചുവെന്ന് എമിറേറ്റ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. യാത്രക്കാരോട് അവരുടെ വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്‌സൈറ്റിൽ നോക്കി ഉറപ്പുവരുത്താനും അവർ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ രണ്ടു ദിവസമായി കാലാവസ്ഥയിൽ വന്ന വ്യതിയാനത്തിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും മൂടൽ മഞ്ഞും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa