Thursday, April 17, 2025
DubaiTop Stories

നിരവധി വിസ്മയ കാഴ്ചകളുമായി ദുബായ് ഖുർആൻ പാർക്ക് ഇന്ന് തുറക്കും; പ്രവേശനം സൗജന്യം

ദുബായ്: ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന അൽ ഖുർആൻ പാർക്ക് ഇന്ന് മൂന്ന് മണിക്ക് സന്ദർശകർക്കായി തുറന്നു കൊടുക്കും. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും വിവിധ മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സാംസ്കാരികമായ ആശയവിനിമയം സാധ്യമാക്കുകയാണ് പാര്‍ക്കിന്റെ ഉദ്ദേശം.

ദുബായ് അൽ ഖവാനീജിൽ ആണ് ഈ പാർക്ക് നിർമ്മിച്ചിട്ടുള്ളത്. മാർച്ച് 29ന് പാർക്ക് ഉദ്ഘാടനം ചെയ്യുമെന്നും സന്ദർശനം സൗജന്യമായിരിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്തു.

60 ഹെക്ടറിൽ പറന്നു കിടക്കുന്ന പാർക്കിൽ വിശുദ്ധ ഖുർആനിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ സസ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകർഷകമായ ഒരു പ്രവേശന കവാടവും, ഇസ്ലാമിക് ഗാർഡൻ കുട്ടികളുടെ കളിസ്ഥലം ഉംറ കോർണർ, ഔട്ട് ഡോർ തീയേറ്റർ, ഗ്ലാസ് ബിൽഡിങ്, ഡിസ്സേർട് ഗാർഡൻ, പാം ഒയാസിസ്, റണ്ണിങ് ട്രാക്ക്, സൈക്ലിങ് ട്രാക്ക്, മണൽ നടപ്പാത, തടാകം, ജലധാരകൾ, നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa