Saturday, April 19, 2025
Riyadh

സൗദിയിൽ കാർ ബൈക്കിലിടിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി മരണപ്പെട്ടു. പുതുപ്പാടി സ്വദേശി വള്ളിക്കെട്ടുമ്മൽ പാറ റഷീദ് ആണ് മരിച്ചത് 43 വയസ്സായിരുന്നു. ദവാദ്മി പട്ടണത്തിൽ നിന്ന് 100 കിലോമീറ്ററകലെ സാജിറിൽ ബുധനാഴ്ച രാത്രിയിലാണ് അപകടം

തലക്ക് ഗുരുതര പരിക്കേറ്റ് ദവാദ്മി ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന റഷീദ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി ബൈക്കിന് പിന്നിൽ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ റഷീദിനെ പൊലീസാണ് ആശുപത്രിയിലത്തെിച്ചത്.

ദവാദ്മി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ശ്രമം ദവാദ്മി കെ.എം.സി.സി പ്രവർത്തകർ തുടങ്ങിയിട്ടുണ്ട്. റഷീദ് 11 വർഷമായി സാജിറിലുണ്ട്. രണ്ട് വർഷം മുമ്പാണ് ഒടുവിൽ നാട്ടിൽ പോയി വന്നത്. സാബിറയാണ് ഭാര്യ. മക്കൾ: റാന ഷെറിൻ (16), റിയ ഫെബിൻ (13)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa