വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന കരാറിൽ ഇന്ത്യയും കുവൈത്തും ഒപ്പ് വെച്ചു
ഡിപ്ളോമാറ്റിക്, ഒഫീഷ്യൽ, സ്പെഷ്യൽ- പാസ്പോർട്ട് ഉടമകൾക്ക് ഇരു രാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും കുവൈത്തും ഒപ്പിട്ടതായി കുവൈത്ത് വിദേശകാര്യ വകുപ്പ് അറിയിച്ചു
ഒക്ടോബർ 2018 ൽ ഒപ്പിട്ട കരാർ ഈ വർഷം ഫെബ്രുവരി 19 മുതൽ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് കുവൈത്ത് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
മേൽ പറഞ്ഞ പാസ്പോർട്ടുകൾ കൈ വശമുള്ള ഇരു രാജ്യങ്ങളിലേയും പൗരന്മാർക്ക് വിസയില്ലാതെ ഇരു രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും 60 ദിവസം വരെ താമസിക്കാനും കരാർ അനുവദിക്കുന്നുണ്ട്.
അനുവദിച്ച കാലാവധി കഴിഞ്ഞാൽ പ്രത്യേക പെർമിഷനോട് കൂടി വിസ കാലാവധി വർധിപ്പിക്കാനും വകുപ്പുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa