തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യു എ ഇയിൽ ഇന്ധന വിലയിൽ വർദ്ധനവ്

അബുദാബി: യു എ ഇയിൽ അടുത്ത മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചിട്ടുണ്ട്.

സൂപ്പര്‍ 98 പെട്രോളിന് ഇത് വരെ ഉണ്ടായിരുന്ന വിലയായ 2.04 ദിര്‍ഹം ഏപ്രിൽ മാസം മുതൽ 2.23 ദിര്‍ഹമായി ഉയരും. നിലവില്‍ ഇത് 1.92 ദിര്‍ഹം വിലയുള്ള സ്പെഷ്യല്‍ 95ന് ഏപ്രിൽ മുതൽ 2.11 ദിര്‍ഹമായിരിക്കും പുതുക്കിയ വില.

പുതുക്കിയ വർദ്ധനവ് ഡീസൽ വിലയിലും ബാധകമാകും. നിലവിലുള്ള 2.41 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമായാണു വില വർദ്ധിപ്പിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്