ഡീസൽ മോഷ്ടിച്ചതിന് ഒമാനിൽ വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: ഡീഡല്‍ മോഷ്ടിച്ചതിന് മൂന്ന് വിദേശികൾ അറസ്റ്റിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൂന്ന് പേരും ഏഷ്യൻ വംശജരാണ്.
ഡീസല്‍ ടാങ്കറുകളില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച് ബാരലുകളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പ്രതികൾ അറസ്റ്റിലായത്.
അതേ സമയം നിസ്‍വ മാർക്കറ്റിൽ വെച്ച് സ്വദേശികളുടെയും വിദേശികളുടെയും പോക്കറ്റടിച്ച കുറ്റത്തിന് മറ്റ് മൂന്ന് ഏഷ്യക്കാരും അറസ്റ്റിലായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
