മല മുകളിൽ കുടുങ്ങിയ സ്ത്രീയെ ഒമാൻ എയർഫോഴ്സ് രക്ഷിച്ചു
മുസന്ദം ഗവർണ്ണറേറ്റിലെ ഒരു മല മുകളിൽ കുടുങ്ങിയ വനിതയെ റോയൽ ഒമാൻ എയർഫോഴ്സ് ടീം രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് പബ്ളിക് അതോറിറ്റി അറിയിച്ചു.
ഒരു യൂറോപ്യൻ വനിതയായിരുന്നു മലക്ക് മുകളിൽ കുടുങ്ങിയത്. സാരമായ പരിക്കുകളില്ലാതെ ഇവരെ ആശുപത്രിയിലേക്ക് നീക്കാൻ സാധിച്ചു.
കസബ് വിലായത്തിലെ അൽ റൗദ ഏരിയയിലെ മലക്ക് മുകളിൽ ഒരു വനിത കുടുങ്ങിക്കിടക്കുന്നതായി സന്ദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണു രക്ഷാ പ്രവർത്തകർ സംഭവ സ്ഥലത്തെത്തിയത്.
മലക്ക് മുകളിൽ എത്താനുള്ള പ്രയാസം കാരണം ഒമാൻ എയർഫോഴ്സിൻ്റെ ഹെലികോപ്റ്ററായിരുന്നു രക്ഷാ പ്രവർത്തനത്തിനു ഉപയോഗിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
