Sunday, November 24, 2024
Top StoriesU A E

യു എ ഇ യിൽ 2000 വർഷം പഴക്കമുള്ള ശവക്കല്ലറകൾ കണ്ടെത്തി

ഉമ്മുൽ ഖുവൈനിലെ മരുഭൂമിയിൽ ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ശവക്കല്ലറകൾ കണ്ടെത്തി. 15 കല്ലറകളാണു കണ്ടെത്തിയതെന്ന് ഉമ്മുൽ ഖുവൈൻ ടൂറിസ-പുരാവസ്തു വകുപ്പ് ഡയറക്ടർ ജനറൽ ആലിയ ഗദ്ദാഫി അറിയിച്ചു.

മറ്റു താമസാവശിഷ്ടങ്ങളും, ഓട് പ്രതിമകളും, പാത്രങ്ങളും ആഭരണങ്ങളും നാണയങ്ങളുമെല്ലാം സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബി സി നാലാം നൂറ്റാണ്ടിലെ , മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളോട് സാമ്യമുള്ളവയാണു കണ്ടെത്തിയ നാണയങ്ങൾ.

ഒരു പക്ഷേ ഒന്നാം നൂറ്റാണ്ടിൽ ചില അറേബ്യൻ അലക്സാണ്ടർമാർ വ്യാപകമാക്കിയതാകാം ഈ കോയിനുകൾ എന്നാണു വിലയിരുത്തലുകൾ. പ്രദേശത്തെ കൂടുതൽ ചരിത്ര ശേഷിപ്പുകളും ചരിത്രങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണു അധികൃതർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്