Sunday, November 24, 2024
Dammam

മതേതര ചേരി ശക്തിപ്പെടു ത്തുക- പാലക്കാട് ജില്ല കെഎംസിസി

ദമ്മാം.ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നത് തടയിടാന്‍ മതേതര ചേരി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം ഇന്ത്യൻ ജനതയോട് വിളംബരം ചെയ്യുന്നതെന്ന് ദമ്മാം പാലക്കാട് ജില്ല കെഎംസിസി സംഘടിപ്പിച്ച ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.

മോദി പ്രഭാവത്തെ കൊട്ടിഘോഷിക്കുന്നവര്‍ സാമ്പത്തിക സാമൂഹിക രംഗത്ത് രാജ്യം നേരിടുന്ന വലിയ തകർച്ച കണ്ടില്ലെന്ന് നടിക്കരുത്.കൊലപാതക രാഷ്ട്രീയത്തിനെതിരെ യുള്ള തരംഗമാണ് പൊതുവെ സംസ്ഥാനത്ത് പ്രകടമാകുന്നത്. കോണ്‍ഗ്രസ്സ് മുക്തഭാരതം എന്നത് ബി.ജെ.പിയുടെ നയമാണ്. ആ ദിവാസ്വപ്‌നത്തിന് ആക്കംകൂട്ടുന്ന നയസമീപനമാണ് കേരളത്തിൽ ഇടത് പക്ഷം സ്വീകരിച്ചിരിക്കുന്നത്. മതേതര-ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയെ അടിവരയിടുന്നതാണ് നരേന്ദ്ര മോഡിയുടെ ഭരണ കാലം. ഇതേ കുറിച്ച് ഇനിയെങ്കിലും ഉത്തരവാദപ്പെട്ട കക്ഷികള്‍ ഉണര്‍ന്നു ചിന്തിക്കണം. പ്രാദേശിക-ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ തുല്ല്യ ഉത്തരവാദിത്വമാണുള്ളത്.

രാജ്യം വലിയ അപകടം നേരിടാനിരിക്കെ പരസ്പരം കലഹം അവസാനിപ്പിച്ച് പൊതു എതിരാളിക്കെതിരെ യോജിപ്പോടെ നീങ്ങണമെന്നും അതിന് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും പാലക്കാട് ജില്ല കെഎംസിസി ആവശ്യപ്പെട്ടു.ദമ്മാം അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈ.പ്രസിഡണ്ട് ഇഖ് ബാൽ കുമരനെല്ലൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ടിഎം ഹംസ ഉദ്ഘാടനം ചെയ്തു. റസാഖ് ചാലിശ്ശേരി,അഷ്‌റഫ് ആളത്ത്,ശരീഫ് പാറപ്പുറത്ത് സംസാരിച്ചു.

ഒഴിവ് വന്ന പ്രസിഡണ്ട് പദവിയിലേക്ക് ബഷീർ ബാഖവിയെയും മറ്റു തസ്തികകളിലേക്ക് അനസ് പട്ടാമ്പി (വൈ.പ്രസി ),റാഫി പട്ടാമ്പി (ഓർഗനൈസിംഗ് സെക്രട്ടറി ), ശബീറലി അമ്പാടത്ത് (ജോ.സെക്രട്ടറി ),മുസ്തഫ ഒറ്റപ്പാലം,അഷ്‌റഫ് അശ്‌റഫി,റഫീഖ് മണ്ണാർക്കാട്,അൻവർ പൊട്ടച്ചിറ,ബഷീർ നമ്പിയൻ,ഖാജാ മുഈനുദ്ധീൻ,ആസാദ് മുതുതല,സഫർ ആലത്തൂർ(വർക്കിങ് കമ്മിറ്റി ) എന്നിവരെയും യോഗം ഐക്യകണ്ഡേന തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അബ്ദുറഹ്‍മാൻ മോളൂർ സ്വാഗതവും ട്രഷറർ ഉണ്ണീൻ കുട്ടി നന്ദിയും പറഞ്ഞു.റാഫി പട്ടാമ്പി ഖിറാഅത്ത് നടത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa