Sunday, September 22, 2024
Jeddah

തെരഞ്ഞെടുപ്പിൽ മത നിരപേക്ഷ കക്ഷികളുടെ ഐക്യം അനിവാര്യം – പ്രവാസി ജിദ്ദ

ജിദ്ദ: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മത നിരപേക്ഷ ചേരിയുടെ ഐക്യം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷഫീഖ് പറഞ്ഞു. രാജ്യത്തിന്റെ മതേതര സംസ്കാരത്തെ തന്നെ മാറ്റി മറിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാരം അജണ്ടയായി സ്വീകരിച്ചിരിക്കുകയാണ്. ഫാഷിസ്റ് വർഗീയ കക്ഷികൾ വീണ്ടും അധികാരത്തിലേറുന്നത് തടയാൻ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തേണ്ടതുണ്ട്. പ്രവാസി സാംസകാരിക വേദി ജിദ്ധ സെൻട്രൽ കമ്മറ്റി നടത്തിയ തെരെഞ്ഞെടുപ്പ് കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കൈക്കൊണ്ട നിലപാട് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്ന് ആശംസയർപ്പിച്ചു സംസാരിച്ച പ്രവാസി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ ടി എ മുനീർ പ്രസ്താവിച്ചു. രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് ജാഗ്രതയുയോടെ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഫാഷിസവും ജനാധിപത്യവും തമ്മിലുള്ള തുറന്ന പോരാട്ടമാണ്. രാജ്യത്ത് ജാധിപത്യം നിലനിന്നു കാണുക എന്നത് മാത്രമാണ് വെൽഫെയർ പാർട്ടി തീരുമാനത്തിന്റെ താത്പര്യമെന്ന് പ്രവാസി സാംസ്‌കാരിക വേദി യാമ്പു മേഖല പ്രസിഡന്റ് സോജി ജേക്കബ് അഭിപ്രായപ്പെട്ടു.

AUDIENCE IN PRAWASI ELECTION CONVENSION.jpeg

പാർട്ടി പിന്തുണക്കുന്ന മുന്നണിയെ വിജയിപ്പിക്കുന്നത് ദൗത്യമായേറ്റെടുത്ത് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച പ്രവാസി സാംസകാരിക വേദി ജിദ്ധ പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ പറഞ്ഞു. നിസാർ ഇരിട്ടി സമാപന പ്രസംഗം നിർവഹിച്ചു. ഇമ്പാല ഗാർഡൻ റസ്റ്റോറന്റിൽ നടന്ന കൺവെൻഷനിൽ ഇസ്മായിൽ കല്ലായി, ശ്യാം ഗോവിന്ദ്, സിറാജ് ഇ പി, കെ എം ഷാഫി തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.

ജനറൽ സെക്രട്ടറി എം പി അഷ്‌റഫ് സ്വാഗതവും തെരെഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ഓവുങ്ങൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. വേങ്ങര നാസർ, അമീൻ ശറഫുദ്ധീൻ, ഷഫീക് മേലാറ്റൂർ, ദാവൂദ് രാമപുരം, സലിം എടയൂർ, എ കെ സൈതലവി, ഇസ്മായിൽ പാലക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q