ദാറുൽ ഹുദാ ഓഫ് ക്യാമ്പസുകൾ ഉത്തരേന്ത്യയിൽ വിജ്ഞാന വെളിച്ചം നൽകി – ശറഫുദ്ധീൻ ഹുദവി
ജിദ്ദ : വിദ്യാഭ്യാസ രംഗത് വളരെ പിന്നോക്കം പോയ ഉത്തരേന്ത്യൻ മുസ്ലിംകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നല്കാൻ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസുകൾ ഏറെ സഹായകയതായി ആന്ധ്രാ പ്രദേശിലെ മന്ഹജുൽ ഹുദ ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ ശറഫുദ്ധീൻ ഹുദവി ആനമങ്ങാട് പറഞ്ഞു. ഹാദിയ ജിദ്ദ ചാപ്റ്റർ ഷറഫിയ്യയിൽ വെച്ച് സംഘടിപ്പിച്ച നാഷണൽ പ്രോജക്ടിന്റെ പ്രചാരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദാറുൽ ഹുദക്ക് കീഴിൽ പ്രാഥമിക മത പഠന ശാലകൾ പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. കേരള മോഡൽ മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മഹല്ല് സംവിധാനങ്ങളും മറ്റു സംസ്ഥാനങ്ങളിലും സ്ഥാപിക്കുക വഴി പിന്നോക്കം നിൽക്കുന്ന മുസ്ലിം ന്യുനപക്ഷത്തെ ശാക്തീകരിക്കുക എന്ന വലിയ ദൗത്യമാണ് ദാറുൽ ഹുദാ പൂർവ വിദ്യാർത്ഥി സംഘടനയായ ‘ഹാദിയ’ ഏറ്റെടുത്തിരിക്കുന്നതെന്നും അതിനു പ്രവാസികളിൽ നിന്നും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ദാറുൽ ഹുദായുടെ പൂർവ വിദ്യാർത്ഥി സംഘടനയായ ‘ഹാദിയക്കു’ കീഴിൽ പാണക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റര് ഫോർ സോഷ്യൽ എക്സലന്സ് കേന്ദ്രീകരിച്ചാണ് ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എൻ. പി അബുബക്കർ ഹാജി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകൽ ഉത്ഘാടനം ചെയ്തു. മുസ്തഫ ഹുദവി കൊടക്കാട് ആമുഖ പ്രഭാഷണം നടത്തി.
കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര, സയ്യിദ് അൻവർ തങ്ങൾ, ആലമ്പാടി അബുബക്കർ ദാരിമി, വി.പി മുസ്തഫ, ഡോ. അഹ്മദ് ആലുങ്ങൽ, ഷാനവാസ് മാസ്റ്റർ, നസീർ വക്കുഞ്ഞു, മുജീബ് റഹ്മാനി മൊറയൂർ, നജ്മുദ്ധീൻ ഹുദവി, മൂസ ഹാജി കോട്ടക്കൽ, നൗഷാദ് അൻവരി, സവാദ് പേരാമ്പ്ര തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
അബുൽ ജബ്ബാർ ഹുദവി ചെമ്മാട്, ഷാഫി ഹുദവി പാറക്കടവ്, ഫവാസ് ഹുദവി വയനാട്, മുനീർ ഹുദവി, ഇബ്രാഹിം ഹുദവി കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എം.സി. സുബൈർ ഹുദവി കൊപ്പം സ്വാഗതവും സുഹൈൽ ഹുദവി നന്ദിയും പറഞ്ഞു.
ഹാദിയ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച നാഷണൽ പ്രൊജക്റ്റ് പ്രചാരണ പരിപാടിയിൽ ശറഫുദ്ധീൻ ഹുദവി ആനമങ്ങാട് പ്രഭാഷണം നടത്തുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa