Sunday, November 24, 2024
OmanTop Stories

ഒമാനിവത്ക്കരണം ലക്ഷ്യം കാണുന്നു

ഒമാനികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സ്വദേശിവത്ക്കരണ പ്രക്രിയകൾ ലക്ഷ്യം കാണുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഒമാനികൾക്ക് പ്രത്യേകം ട്രെയിനിംഗ് നൽകാനും തുടർന്ന ജോലികൾ കണ്ടെത്താനും സഹായകരമായ രണ്ട് പുതിയ ബോഡികൾ വിജയം കാണുന്നതായി തൻഫീദ് ലേബർ ലാബ്സ് തലവൻ സാഷ്വർ അൽ ബലൂഷി പറഞ്ഞു.

ഒമാനി വത്ക്കരണ പ്രക്രിയകൾ വിവിധ തലങ്ങളിൽ ശക്തമായി മുന്നോട്ട് പോകുകയാണ്. ആരോഗ്യ മേഖലകളിലടക്കം വിവിധ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വലിയ തോതിൽ തന്നെ ജോലികൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദിയിലെ നിതാഖാത്തിന് സമാനമായ പല രീതിയിലുള്ള പരിഷ്‌ക്കാരങ്ങളും ഒമാൻ മാൻ പവർ അതോറിറ്റിയും നടപ്പാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്