സൗദിയിൽ തിങ്കളാഴ്ച മുതൽ മഞ്ഞ് വീഴ്ചയും മഴയും തണുപ്പും അനുഭവപ്പെടും
റിയാദ്: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ തണുപ്പും മഞ്ഞ് വീഴ്ചയും മഴയും ഉണ്ടാകുമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
തബൂക്ക് പ്രവിശ്യയിൽ ഐസ് വീഴ്ചയുണ്ടാകും. അല്ലോസ്, അൽഖാൻ, അല്ലഹ്ർ, അശ്ശറഫ് എന്നിവിടങ്ങളിലായിരിക്കും ഐസ് മഴ പെയ്യുകയെന്ന് കാലാവസ്ഥാാ നിരീക്ഷകൻ അബ്ദുല്ല അൽ ഹർബി അറിയിച്ചു.
മഴയും താഴ്ന്ന താപ നിലയും അനുഭവപ്പെടും ജിദ്ദയിൽ താപ നില 17 ഡിഗ്രി വരെയും റിയാദിൽ 20 ഡിഗ്രി വരെയുമായി കുറയും.
റിയാദ്, ഖസീം, ഹഫർ ബാതിൻ, അൽബാഹ എന്നിവിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വ്യതിയാന ഗവേഷകൻ സിയാദ് അൽ ജഹ്നിയും അറിയിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ച താപ നില കുറഞ്ഞ് കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa