കാത്തിരിപ്പിനു വിരാമം; വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ
ന്യുഡൽഹി: ഒടുവിൽ നിരവധി ദിനങ്ങളിലെ ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമം. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി.
എഐസിസി ആസ്ഥാനത്ത് ചേർന്ന വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അറിയിച്ചത്. നിരന്തരമായ അഭ്യര്‍ത്ഥനകൾ പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു ഏകെ ആന്റണി പറഞ്ഞത്.
ഒരാഴ്ച മുംബ് സിദ്ദീഖിനു പകരം രാഹുൽ ആയിരിക്കും വയനാട്ടിലെത്തുക എന്ന വാർത്ത പ്രചരിച്ചിരുന്നെങ്കിൽ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം വയനാട്ടിൽ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണു പാർട്ടി നേതാക്കളുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
