പതിനായിരത്തോളം സ്ഥാപനങ്ങൾക്ക് ലെവി അടക്കമുള്ള ഫീസുകൾ തിരികെ നൽകി
പതിനായിരത്തോളം ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി അടക്കമുള്ള വിവിധ ഗവണ്മെൻ്റ് ഫീസുകൾ തിരികെ നൽകിയതായി സ്മാൾ ആൻ്റ് മീഡിയം എൻ്റർപ്രൈസസ് അതോറിറ്റി ഡെപ്യൂട്ടി ഗവർണ്ണർ മുഹമ്മദ് അൽ മാലികി അറിയിച്ചു.
9810 സ്ഥാപനങ്ങൾക്ക് 233 മില്ല്യൻ റിയാലാണു തിരികെ നൽകിയത്. 15,500 സ്ഥാപനങ്ങൾ പണം തിരികെ ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്നു മുഹമ്മദ് അൽ മാലികി പറഞ്ഞു.
വിദേശ തൊഴിലാളികൾക്കു ചുമത്തപ്പെട്ട ലെവി, ചേംബർ ചാർജ്ജ്, കോമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ചാർജ്ജ്, ബലദിയ ചാർജ്ജ്, സൗദി പോസ്റ്റ് ചാർജ്ജ്, തുടങ്ങി വിവിധയിനം ഫീസുകളാണു തിരികെ ലഭിച്ചത്.
ചെറു കിട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി 7 ബില്ല്യൻ റിയാൽ സല്മാൻ രാജാവ് ഏതാനും മാസങ്ങൾക്ക് മുംബ് അനുവദിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa