ഇന്ത്യൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് യു എ ഇ തുല്യത നൽകും
അബുദാബി: ഇന്ത്യന്‍ യൂണിവേഴ്സിറ്റികൾ നല്‍കുന്ന ബിരുദങ്ങള്‍ക്ക് തുല്യത നല്‍കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനം. യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടെ യുഎഇയില്‍ അംഗീകരിക്കപ്പെടും. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയാണ് ഇത് വ്യക്തമാക്കിയത്.
നേരത്തെ ഇന്ത്യന്‍ യൂണിവേഴ്സിറ്റികൾ നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളിലെ ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമായിരുന്നു തുല്യത നൽകാതിരിക്കുന്നതിനു കാരണമായത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി നല്‍കിയ വിശദീകരണം യുഎഇ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയായിരുന്നു.
ഇന്ത്യയിലെ ചില യൂണിവേഴ്സിറ്റികളിലെ മാര്‍ക്ക് ലിസ്റ്റുകളിൽ ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ വേര്‍തിരിച്ച് എഴുതുന്നതാണ് ആശയക്കുഴപ്പമുണ്ടാകാൻ കാരണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാതായതോടെ നിരവധി പേര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെയാകുകയും നിലവില്‍ അധ്യാപക തസ്തികകളിൽ പ്രവേശിച്ചിരുന്നവരുടെ വരെ ജോലിക്ക് ഭീഷണിയാകുകയും ചെയ്തതോടെയായിരുന്നു ഈ വിഷയത്തിൽ ഇന്ത്യന്‍ എംബസി ഇട പെടാൻ കാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa