Sunday, September 22, 2024
Jeddah

“കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ ” ഒസീമിയ അലുംനി മീറ്റ് ഏപ്രിൽ 11 ന്

ജിദ്ദ : കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു “കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ” എന്ന പേരിൽ മെഗാ അലുംനി മീറ്റ് ഏപ്രിൽ 11 വ്യായാഴ്ച രാത്രി 7 മണിമുതൽ ശര ഫലസ്തീനിലുള്ള അൽ ദു:റ വില്ലയിൽ നടക്കും.

ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ പൂർവ വിദ്യാത്ഥികളും സംഗമിക്കുന്ന പരിപാടിയിൽ, ക്യാമ്പസ് ഓർമ്മകൾ, കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, വിവിധ കായിക മത്സരങ്ങൾ, ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ നയിക്കുന്ന ഇശൽ സന്ധ്യ എന്നിവ അരങ്ങേറും.

ഈ വർഷത്തെ കോളേജിലെ മികച്ച അലുംനി ചാപ്റ്റർ ആയി തെരഞ്ഞെടുത്തതിന്റെ ആഘോഷവും പരിപാടിയിൽ നടക്കും. പരിപാടി വിജയിപ്പിക്കാൻ വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ ഒസീമിയ പ്രസിഡന്റ് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം അഡ്വ: അഷ്‌റഫ് ആക്കോട് ഉദ്‌ഘാടനം ചെയ്തു. മീറ്റിന്റെ വിജയത്തിന് വേണ്ടി വിവിധ സബ് കമ്മിറ്റികൾ യോഗത്തിൽ വെച്ച് രൂപികരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് ബാവ സ്വാഗതവും ട്രഷറർ നിഷാദ് അലവി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q