പൂർണ്ണമായും സൗദിയിൽ അസംബ്ൾ ചെയ്ത ട്രെയിനിങ് എയർ ക്രാഫ്റ്റ് കിരീടാവകാശി അനാച്ഛാദനം ചെയ്തു
പൂർണ്ണമായും സൗദിയിൽ അസംബ്ൾ ചെയ്ത ആദ്യ ഹോക്ക് ജെറ്റ് ട്രെയിനിങ് എയർ ക്രാഫ്റ്റ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അനാച്ഛാദനം ചെയ്തു.
കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ ഉയർന്ന ഉദ്യോഗസ്ഥരുടെയും അമീറൻമാരുടെയും സാനിധ്യത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനം അനാച്ഛാദനം ചെയ്തത്. രണ്ട് വർഷത്തെ വിദഗ്ധ പരിശീലത്തിനു ശേഷം, വിമാനത്തിന്റെ എഴുപത് ശതമാനത്തിലധികം നിർമ്മാണ പ്രവർത്തികളും സൗദി യുവാക്കളാണ് നിർവഹിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള 22 വിമാനങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. വിമാനത്തിന്റെ പ്രധാനപെട്ട ഭാഗങ്ങൾ സൗദിയിൽ വെച്ചാണ് നിർമിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ വെച്ച് കിരീടാവകാശി പറഞ്ഞു.
തുടർന്ന് അദ്ദേഹം സിഗ്നൽ നൽകുകയും വിമാനം ട്രയൽ റൺ നടത്തുകയും ചെയ്തു.
ട്രെയിനിങ് എയർ ക്രാഫ്റ്റ് നിർമ്മാണത്തിന് പുറമെ, വിഷൻ 2030 യുടെ ഭാഗമായി സൗദി അറേബ്യ ഉപഗ്രഹം നിർമ്മിച്ചു വിക്ഷേപിക്കുകയും, ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa