സ്പോർട്ടീവോ എഫ്.സി യാത്രയയപ്പ് നൽകി
ദമ്മാം: സ്പോർട്ടീവോ എഫ്.സിയുടെ മുൻ കോഡിനേഷൻ കമ്മിറ്റിയംഗവും കിഴക്കൻ പ്രവിശ്യ ഫുട്ൾബാൾ മൈതാനങ്ങളിലെ നിറസാന്നിധ്യവുമായ നിർഷാദിന് (സുട്ടു) യാത്രയയപ്പ് നൽകി. നാട്ടിലും മറുനാട്ടിലുമായി വർഷങ്ങൾ നീണ്ട കായിക ലോകത്തെ സാന്നിധ്യത്തിലൂടെ വലിയ സൗഹൃദ വലയത്തിനുടമയാണ് നിർഷാദ്.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നിർഷാദിന് സ്പോർട്ടീവോ എഫ്.സി മൊമെന്റോ സമ്മാനിച്ചു. യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ അംഗങ്ങളും സ്പോർട്ടീവോ എഫ്.സി അംഗങ്ങളും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു. ഭാരവാഹികളായ ബിനാൻ ബഷീർ, റിഷാദ് കണ്ണൂർ, അജ്മൽ, റഊഫ് ചാവക്കാട്, റഹീം തിരൂർക്കാട്, സുഫൈദ് കണ്ണൂർ, ശാക്കിർ , ഫായിസ് ചുനൂർ എന്നിവർ ചേർന്നാണ് മൊമെന്റോ സമ്മാനിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
