172 വിദേശി നഴ്സുമാരെ കുവൈത്ത് ഒഴിവാക്കുന്നു.
കുവൈത്ത് സിറ്റി: സ്വദേശീ വൽക്കരണത്തിന്റെ ഭാഗമായി 172 വിദേശി നഴ്സുമാരെ കുവൈത്ത് ഒഴിവാക്കുന്നു. ജോലിയിൽ തുടരുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ നഴ്സുമാരെയാണ് ഒഴിവാക്കുന്നത്. 35 വർഷം കുവൈത്തിൽ സേവനം പൂർത്തിയാക്കിയവരും ഒഴിവാക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.
അതേസമയം, സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയമാണെന്നും അക്കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിചാരണയ്ക്ക് വിധേയമാക്കുമെന്നും എംപി ഉമർ അൽ തബ്‌തബാഇ പറഞ്ഞു. പെട്രോളിയം എൻജിനീയറിങ് ബിരുദമുള്ള നൂറുക്കണക്കിന് സ്വദേശികളാണ് തൊഴിലിനായി കാത്തിരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വിദഗ്ധരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സംവിധാനമല്ല കുവൈത്തിൽ നിലവിലുള്ളത്. ജോലിസാധ്യതയില്ലാത്ത മേഖലകളിലാണു പല കുട്ടികളും ബിരുദം നേടുന്നത്. അതേസമയം, ആവശ്യമായ തസ്തികകളിലേക്ക് വിദേശികളെ കൊണ്ടുവരികയും ചെയ്യുന്നു. വിദേശി വിദഗ്ധരെ രാജ്യത്തിന് ആവശ്യമാണെങ്കിലും അത് സ്വദേശികളുടെ ചെലവിൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa