യു എ ഇ യിൽ അപകടത്തിൽ പെട്ട കാറിന്റെ ഡ്രൈവർ കടലിലേക്ക് എടുത്തു ചാടി, കൂടെ പോലീസും.
അബുദാബി: കാർ അപകടത്തിലായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യക്കാരനെ അബുദാബി പോലീസ് രക്ഷപ്പെടുത്തി.
സംഭവത്തെ കുറിച്ച് പോലീസ് വിവരിക്കുന്നത് ഇങ്ങനെ: ആഴ്ചകൾക്ക് മുൻപ് ഇയാൾ ഓടിച്ചിരുന്ന കാർ കടലിനടുത്തു വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ കാര്യമായി പരിക്കൊന്നും പറ്റിയിരുന്നില്ലെങ്കിലും അപകടം നടന്ന ഷോക്കിൽ സ്വബോധമില്ലാതെ ഇയാൾ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട്, ഡ്രൈവർമാരിൽ ഒരാൾ കടലിൽ ചാടിയിട്ടുണ്ടെന്ന് കൂടി നിന്ന ജനങ്ങൾ അറിയിച്ചു. വിവരമറിഞ്ഞയുടൻ, അബുദാബി ട്രാഫിക് കണ്ട്രോൾ ഡിപ്പാർട്മെന്റിലെ ഫസ്റ്റ് അസിസ്റ്റന്റ് റഷീദ് സാലിം അൽ ഷെഹ്‌ഹി കടലിലേക്ക് ചാടി ഡ്രൈവറെ രക്ഷിക്കുകയായിരുന്നു. കടലിൽ നിന്നും പുറത്തേക്കെടുത്തപ്പോഴേക്കും ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഉടനെ തന്നെ ഇയാളെ ഹോസ്പിറ്റലിൽ എത്തിച്ചു.
10 ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന ഇയാളുടെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പോലീസിന്റെ കടമായാണെന്ന് സംഭവം വിവരിച്ചുകൊണ്ട് അബുദാബി പോലീസ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa