Friday, April 18, 2025
Riyadh

കൊണ്ടോട്ടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് റൂമിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി വാഹനാപകടത്തിൽ മരിച്ചു. പുളിക്കൽ മണാകുന്നൻ അബ്ദുല്ലത്തീഫാണ് ഇന്നലെ ഉച്ചക്ക് റൗദയിൽ അപകടത്തിൽ മരിച്ചത്. 49 വയസ്സായിരുന്നു. റൗദയിൽ ബൂഫിയയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഡിവൈഡറിൽ തലയിടിച്ചാണ് ഇദ്ദേഹം മരിച്ചത്. 25 വർഷമായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്നു.

നസീറയാണ് ഭാര്യ. മക്കൾ: അംജദ ജാസ്മിൻ, അംജദ ഫർഹത്ത്, അമാന ഷെറിൻ, മുഹമ്മദ് അഫ്‌ലഹ്. മരുമകൻ: ഇർഷാദ് വൈദ്യരങ്ങാടി. സഹോദരങ്ങൾ: യൂസുഫ്, ബീരാൻ കുട്ടി ഗുജറാത്ത്, ഹംസ, ഉമ്മാച്ചക്കുട്ടി. ശുമൈസി ആശുപത്രിയിലുള്ള മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് ബന്ധുവായ യർബാസ്, കെ.എം.സി.സി വെൽഫയർ വിംഗ് പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി, ശറഫു പുളിക്കൽ, സലീം സിയാംകണ്ടം തുടങ്ങിയവർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa