ഒമാനിൽ പരിശോധന ശക്തം; മാർച്ചിൽ മാത്രം 2000 ത്തിലധികം വിദേശികളെ നാടു കടത്തി
മസ്ക്കറ്റ്: ഒമാനിൽ മാർച്ച് മാസത്തിൽ മാത്രം നാടു കടത്തിയത് രണ്ടായിരത്തിലധികം വിദേശികളെ. 3000 ത്തോളം നിയമ ലംഘകരായ വിദേശികൾ ഈ കാലയളവിൽ അറസ്റ്റിലുമായിട്ടുണ്ട്.
മാൻ പവർ മന്ത്രാലയവും റോയൽ ഒമാൻ പോലീസും മറ്റു ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനകളിൽ 2969 വിദേശികളാണു കഴിഞ്ഞ മാസം അറസ്റ്റിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 3 മുതൽ മാർച്ച് 30 വരെയുള്ള പരിശോധനയുടെ ഫലമാണിത്. അറസ്റ്റിലായ വിദേശികളിൽ 1200 ൽ പരം പേർ ജോലി ഉപേക്ഷിച്ചവരും 1400 ൽ പരം പേർ സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നവരും 200 ൽ പരം പേർ മറ്റു കുറ്റകൃത്യങ്ങളിൽ പെട്ടവരുമായിരുന്നു.
മസ്ക്കറ്റിൽ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടത് 1772 പേരായിരുന്നു. 470 പേരെ അറസ്റ്റ് ചെയ്ത നോർത്തേൺ അൽ ബതിനയാണു മസ്ക്കറ്റിനു പിറകിൽ.
നിയമ ലംഘകരായ വിദേശികളെ പിടി കൂടുന്നതിനുള്ള പരിശോധനകൾ ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa