തിങ്കളാഴ്‌ച, ജൂൺ 8, 2026
DammamFootball

പ്രവാസി ഖോബാര്‍ എഫ് സി ക്ക് മിന്നുന്ന ജയം (2 – 0)

അല്‍ ഖോബാര്‍ : സവ്ഫ അല്‍ ഫവാരിസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന റിദ – ഗോള്‍ഡന്‍ സ്റ്റാര്‍സ് രണ്ടാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വാശിയേറിയ മത്സരത്തിലെ ഫൈനലില്‍ പ്രവാസി ഖോബാര്‍ എഫ്.സി മറുപടിയില്ലാത്ത 2 ഗോളിന് തുര്‍ക്കിയ എഫ്.സി യെ പരാജയപ്പെടുത്തി കപ്പ് നേടി. ബെസ്റ്റ് പ്ലെയര്‍, മാന്‍ ഓഫ് ദി മാച്ച് ആയി ജവാദ് പ്രവാസി ഖോബാര്‍ എഫ് സി, ബെസ്റ്റ് ബാക്ക് മുനീര്‍ തുര്‍ക്കിയ, ബെസ്റ്റ് കീപ്പര്‍ ആബിദ് പ്രവാസി , ടോപ്‌ സ്കോറര്‍ റിജാസ് തുര്‍ക്കിയ, ബെസ്റ്റ് ടീം മാനേജര്‍ ജലീല്‍ പ്രവാസി എന്നിവരെ തിരഞ്ഞെടുത്തു.

REDA - GOLDEN STARS 2ND SEVENS 201901.jpeg

മെയിൻ സ്പോൺസർ റിദ ഹസാർഡസ് കണ്ട്രോൾ റീജിയണൽ സെയിൽസ് മാനേജർ ഹാജ അഹമദ് കിക്കോഫ് ചെയ്ത് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. സവ്ഫ ഗോൾഡൻ സ്റ്റാര്‍സ് മാനേജർ നവാസ് വർക്കല, നിതീഷ്, ഹസ്സൻ ഭീമാപള്ളി, നവാസ് ഭീമാ പള്ളി, പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ ഷാജഹാന്‍ എം.കെ, പ്രവാസി ഖോബാര്‍ പ്രസിഡന്റ് സിറാജ് തലശ്ശേരി, അന്‍വര്‍ സലിം, ഷമീര്‍ വണ്ടൂര്‍, സലാം മമ്പാട് എന്നിവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.

ടൂര്‍ണമെന്റിന്റെ മെഡിക്കല്‍ സേവനം സലാമാത്തക്ക് മെഡിക്കല്‍ സഫ് വ നിര്‍വഹിച്ചു. അൽ കമാർ റെസ്‌റ്റോറന്റ് ഗ്രൗണ്ട് സ്പോൺസർ ചെയ്തു. മാൻ ഓഫ് ദി മാച്ച് ട്രോഫി തമീമി മലയാളി കൂട്ടായ്മ നൽകി. അല്‍ ഹമ്മാദ് മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ ബീമാപള്ളി, ദാദാ ഭായി ട്രാവെല്‍സ് സെയില്‍സ് മാനേജര്‍ സുനില്‍ ഖാന്‍ എന്നിവര്‍ ടൂർണമെന്റിൽ സംബന്ധിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group