തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് ജിദ്ദ കമ്മിറ്റി രൂപീകരിച്ചു.

ജിദ്ദ: മലബാറിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് ജിദ്ദ കമ്മിറ്റി നിലവിൽ വന്നു. എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം പട്ടിക്കാട് ജാമിയ നൂരിയപ്രൊഫസർ ഉസ്താദ് സുലൈമാൻ ഫൈസി ചുങ്കത്തറ ഉത്ഘാടനം ചെയ്തു. മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ അധ്യക്ഷത വഹിച്ചു.

സി.എച്ച് ത്വയ്യിബ് ഫൈസി, മുഹമ്മദലി ഫൈസി കൂമണ്ണ, അലി മൗലവി നാട്ടുകൽ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറഹ്‍മാൻ ഫൈസി മുതുവല്ലൂർ സ്വാഗതവും മൊയ്‌ദീൻ കുട്ടി ഫൈസി വളപുരം നന്ദിയും പറഞ്ഞു.

കമ്മിറ്റി ഭാരവാഹികൾ:
രക്ഷാധികാരികൾ : സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, അബ്ദുൽ ഹക്കീം ഫൈസി, മുസ്തഫ ബാഖവി ഊരകം. പ്രസിഡന്റ് : സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ. വൈസ് പ്രെസിഡന്റുമാർ: അബ്ദുറഹ്മാൻ ഫൈസി മുതുവല്ലൂർ, നൗഫൽ ഫൈസി പൊട്ടിക്കല്ല്, ഹംസ ഫൈസി പറമ്പിൽ പീടിക. ജനറൽ സെക്രട്ടറി: മൊയ്‌ദീൻ കുട്ടി ഫൈസി വളപുരം. വർക്കിംഗ് സെക്രട്ടറി: സൈനുദ്ധീൻ ഫൈസി പൊന്മള. ജോ. സെക്രെട്ടറിമാർ: ഷാനവാസ് ഫൈസി, സുബൈർ കാപ്പൻ, റാഫി, സൈനുൽ ആബിദ് ഫൈസി തരിശ്. ട്രെഷറർ: സാലിം അമ്മിനിക്കാട്. മെമ്പർമാർ: നജ്മുദ്ധീൻ ഫൈസി, സൽമാനുൽ ഫാരിസ്, ഫൈസൽ മാരിയാട്‌, യൂനുസ് ഫൈസി കോട്ടുമല, പി. സി. ഫുആദ്, സൽമാൻ ഫൈസി, സമീദ് വടക്കാങ്ങര, ജുനൈദ് മേലാറ്റൂർ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group