Monday, April 7, 2025
Saudi ArabiaTop Stories

സൗദിയിൽ ചെക്‌പോയിന്റിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു, രണ്ടു പേര് പിടിയിൽ

സൗദിയിലെ അബൂ ഹദ്‌രിയ പൊലീസ് ചെക്ക് പോസ്റ്റിനുനേരെ ഭീകരാക്രമണ ശ്രമം. ആയുധധാരികളായ നാലംഗ സംഘമാണ്‌ ആക്രമണം നടത്തിയത്‌‌. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മറ്റു രണ്ട്‌ പേര് സുരക്ഷാ സേനയുടെ പിടിയിലായി.

ചെക്ക്‌ പോയിന്റ്‌ ആക്രമിച്ച ശേഷം സംഘം രാജ്യത്തിന്‌ പുറത്തേക്ക്‌ രക്ഷപ്പെടാനുള്ള പദ്ധതിയിട്ടിരുന്നതായി അറിയുന്നു. ഇവരിൽ മൂന്ന് പേർ ഖതീഫ്‌ പ്രവിശ്യയിലെ പിടികിട്ടാ പുള്ളികളുടെ ലിസ്റ്റിൽ ഉള്ളവരാണ്. കൊല്ലപ്പെട്ടവരുടെയും പിടിയിലായവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റുമുട്ടലിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa