Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്നും ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റിയാദ് പ്രൊജക്ടിലേക്ക് ഇന്ത്യയിൽ നിന്നും, കൺസൽട്ടന്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നോർക്ക് റൂട്ട്സ് മുഖാന്തരം തെരഞ്ഞെടുക്കുന്നു. സ്പെഷ്യലിസ്റ്റ് യോഗ്യതയുള്ള പുരുഷ ഡോക്ടർമാർക്കാണ് നിയമനം. അനസ്തേഷ്യ, എമർജൻസി മെഡിസിൻ, ക്ലിനിക്കൽ പാത്തോളജി, ജനറൽ സർജറി, പീഡിയാട്രിക്, പീഡിയാട്രിക് സർജറി, റേഡിയോളജി, ഗൈനക്കോളജി, ഓർത്തോ–പീഡിയാട്രിക് സർജറി, വാസ്കുലാർ സർജറി എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം 15.04.2019, 16.04.2019 എന്നീ തിയതികളിൽ ഹൈദരാബാദ്, 18.4.2019–അഹമ്മദാബാദ്, 20.04.2019, 21.04.2019 എന്നീ തിയതികളിൽ മുംബൈയിലും അഭിമുഖം നടക്കും. താൽപര്യമുള്ളവർ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡാറ്റ, വെള്ള പശ്ചാത്തലത്തിലുള്ള ഫുൾ സൈസ് ഫോട്ടോ , ആധാറിന്റെ പകർപ്പ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം 12.04.2019ന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800–425–3939 (ടോൾഫ്രീ) എന്ന നമ്പറിൽ ബന്ധപ്പെടാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q