ജുബൈൽ ദ്വീപിൽ പുതിയ നഗരമൊരുങ്ങുന്നു.
അബുദാബി; ജുബൈൽ ദ്വീപിന്റെ വികസനത്തിനായി 500 കോടി ദിർഹത്തിന്റെ പദ്ധതി. ആറ് ഗ്രാമങ്ങളും 6000 പേർക്ക് താമസിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടെ താമസ സമുച്ചങ്ങളും നിർമിക്കാനാണ് ആലോചിക്കുന്നത്. പദ്ധതി 4 വർഷത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. സാദിയാത്ത് ദ്വീപിനോട് ചേർന്നു കിടക്കുന്ന വികസനമെത്താത്ത ജുബൈൽ 3 വർഷത്തിനകം താമസ കേന്ദ്രമായി മാറുമെന്ന് അധികൃതർ വ്യക്തമാക്കി.
2021ൽ ആദ്യ ഘട്ടം പൂർത്തിയാവുന്ന പദ്ധതി 2022 ഓടെ പൂർത്തിയാക്കും. ഫ്ലോറിഡ, സ്പെയിൻ, യുകെ ആസ്ഥാനമായുള്ള 3 കമ്പനികൾക്കാണ് പ്രാരംഭ പ്രവർത്തനങ്ങളുടെ ചുമതല. 800 വീടുകൾ, 2 സ്കൂളുകൾ, 6 പള്ളികൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടൽ, ബീച്ച് ക്ലബ്, റസ്റ്റന്റുകൾ എന്നിവ ഉൾപ്പെടെ ജുബൈൽ ദ്വീപിനെ അബുദാബിയുട പുതിയ നഗരമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമ്മാണ ചുമതലയുള്ള ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു.
താമസക്കാർക്കും സന്ദർശകർക്കും വിസ്മയകരമായ ഒട്ടേറെ കാഴ്ചകൾ ദ്വീപിലൊരുക്കുമെന്ന് ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി എംഡി മൗനിർ ഹൈദർ പറഞ്ഞു. ദ്വീപിൽ സ്വദേശികൾക്കും വിദേശികൾക്കും സ്വന്തം പേരിൽ വസ്തു വാങ്ങാൻ കഴിയും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa