Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ വിദേശികൾക്ക് 5 വര്ഷം കാലപരിധി നിശ്ചയിക്കാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: പുതുതായി എത്തുന്ന വിദേശികൾക്ക് കുവൈത്തിൽ കഴിയുന്നതിന് കാലപരിധി നിശ്ചയിക്കാൻ നിർദ്ദേശം. രാജ്യത്തെ ജനസംഖ്യാ ഘടന പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകാൻ നിയോഗിച്ച ഉന്നതാധികാര സമിതിയാണ്, വിദേശികൾക്ക് പരമാവധി 5 വര്ഷം കാലപരിധി നിശ്ചയിക്കാൻ നിർദ്ദേശം നൽകിയത്.

നിയമം പ്രാപല്യത്തിൽ വന്നതിനു ശേഷം രാജ്യത്ത് പുതുതായി വരുന്നവർക്കാവും ഇത് ബാധകമാവുക. ജനസംഖ്യാ ഘടന പുനഃക്രമീകരിക്കുന്നതിന് വിദേശികൾക്ക് കാലപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരിൽ എംപിമാരും ഉണ്ട്. സർക്കാർമേഖലകളിൽ നിന്ന് വിദേശികളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവും ആവശ്യമുയരുന്നുണ്ട്. സർക്കാർ മേഖലകളിൽ നിന്ന് നിരവധി വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q