Sunday, November 24, 2024
OmanTop Stories

ഹൃദയാഘാതം; എറണാകുളം സ്വദേശി മസ്കറ്റിൽ നിര്യാതനായി

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​സ്​​ക​ത്തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി മരണപ്പെട്ടു. തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി വി​പി​ൻ കു​മാ​ർ നാ​യ​ർ (46) ആ​ണ്​ ചൊവ്വാഴ്ച അൽ നഹ്ദ ആശുപത്രിയിൽ വെച്ച് മരിച്ചത്. വ​ത​യ്യ​യി​ലെ സൗ​ദ്​ ബ​ഹ്​​വാ​ൻ ഗ്രൂ​പ്പി​ന്റെ ടൊ​യോ​ട്ട സ​ർ​വി​സ്​ മെ​യി​ൻ​റ​ന​ൻ​സ്​ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

രാ​വി​ലെ ഓഫീസിൽ പോ​കാ​ൻ വീ​ട്ടി​ൽ​നി​ന്ന്​ ഇറങ്ങുമ്പോൾ അ​സ്വ​സ്​​ഥ​ത അനുഭവപ്പെട്ടതിനെ തു​ട​ർ​ന്ന്​ ആം​ബു​ല​ൻ​സി​ൽ അ​ൽ ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 22 വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ടായിരുന്ന വിപിൻ കു​ടും​ബ​സ​മേ​തം ദാ​ർ​സൈ​ത്തി​ലാ​യി​രു​ന്നു താ​മ​സം. ഗീ​ഥി​യാ​ണ്​ ഭാ​ര്യ. മ​ക​ൾ ചി​ത്തി​ര, ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന്​ രാ​ത്രി​യു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa