Sunday, September 22, 2024
RiyadhTop Stories

മാൻഹോളിൽ വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: മാൻഹോളിൽ വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുട്ടശ്ശേരി അബ്ദുറഷീദ് (49) ആണ് റിയാദിൽ മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു ദാരുണ സംഭവം.

റിയാദ് ഷിഫാ സനയ്യയിൽ കർട്ടൻ സോഫ അനുബന്ധ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനത്തിലായിരുന്നു ഇദേഹഹം ജോലി ചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് കൂടെ ജോലി ചെയ്യുന്ന പാകിസ്താനിയുടെ കൂടെ കടയിലെ വേസ്റ്റ് സമീപത്തെ വെസ്റ്റ് കണ്ടയ്നറിൽ ഇടാൻ പോയതായിരുന്നു. പാകിസ്താനി തിരിച്ച് കടയിലേക്ക് നടക്കുകയും പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കൂടെ ഉണ്ടായിരുന്ന അബ്ദുൾറഷീദിനെ കാണാനുണ്ടായിരുന്നില്ല. തിരികെ ചെന്ന് തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. അപ്പോഴാണ് സമീപത്തെ മാൻഹോൾ പൊട്ടിക്കിടക്കുന്നത് കണ്ടത്. ഇതിൽ വീണതാകാമെന്ന നിഗമനത്തിൽ ഉടൻ തന്നെ സിവിൽ ഡിഫൻസിനെ വിവരമറിയിച്ചു.

സിവിൽ ഡിഫൻസ് വന്നു പരിശോധിച്ചെങ്കിലും കുഴിയിൽ ആളനക്കം ഇല്ലാത്തത് കൊണ്ട്, തെർമൽ കാമറ ഉപയോഗിച്ച പരിശോധിക്കുകയും, കുഴിയുടെ അടി ഭാഗത്ത് അബ്ദുൽ റഷീദിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ തന്നെ വെള്ളം വറ്റിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

21 വർഷമായി അബ്ദുൾറഷീദ് റിയാദിലുണ്ട്. ഹസീനയാണ് ഭാര്യ, മക്കൾ: റംഷാദ്, റംസീന, റിഷാന, റിൻഷ. ശുമൈസി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുവായ ഇഹ്സാനും കൂടെ സഹായത്തിന് കെ എം സി സി നേതാവ് തെന്നല മൊയ്‌തീൻ കുട്ടിയും ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q